കൊച്ചി എടയാറിൽ വൻ തീപിടുത്തം: അതിഥി തൊഴിലാളി മരിച്ചു, 6 പേർക്ക് പൊള്ളലേറ്റു
കൊച്ചി: എടയാർ വ്യവസായ മേഖലയിലുണ്ടായ വൻ തീപിടുത്തത്തിൽ ഒരു അതിഥി തൊഴിലാളി മരിച്ചു. ആറ് പേർക്ക് പൊള്ളലേറ്റു. ബിനാനിപുരത്തിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലാണ് ഇന്ന് പുലർച്ചെയോടെ അപകടമുണ്ടായത്. മരിച്ച തൊഴിലാളിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മാറ്റി. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളേജിലും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
Comments ()