കൊമ്പൻ കിരൺനാരായൺ കുട്ടി ചരിഞ്ഞു: മടങ്ങിയത് ഈരാറ്റുപേട്ട അയ്യപ്പന് പിന്നാലെ

കോട്ടയം: കൊമ്പൻ കിരൺ നാരായണൻ കുട്ടി ചരിഞ്ഞു. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ മുൻ പ്രസിഡന്റായിരുന്ന എം. മധുവിന്റെ ഉടമസ്ഥതയിലുള്ള കൊമ്പനായിരുന്നു കിരൺ നാരായണൻ കുട്ടി. ആനയുടെ വിയോഗത്തിൽ കടുത്ത ദുഖത്തിലാണ് ആനപ്രേമികൾ. ഈരാറ്റുപേട്ട അയ്യപ്പൻ എന്ന കൊമ്പന് പിന്നാലെ കിരൺ നാരായൺ കുട്ടി കൂടി വിടവാങ്ങിയതിന്റെ ഞെട്ടലിലാണ് കോട്ടയത്തെ ആനപ്രേമികൾ.