കോണ്‍ഗ്രസ്സിൻ്റെ കുറ്റ വിചാരണ പദയാത്ര സമാപിച്ചു
വൈക്കം: ഉദയനാപുരം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ ഗ്രാമപഞ്ചായത്തിന്റെ കെടുകാര്യസ്ഥതയ്ക്കും വികസന മുരടിപ്പിനും എതിരെ നടത്തിയ കുറ്റവിചാരണ പദയാത്ര നാനാടം ജംഗ്ഷനില്‍ സമാപിച്ചു. കെ.പി.സി.സി മെമ്പര്‍ മോഹന്‍ ഡി. ബാബു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ പി.ഡി. ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി.ഡി. ഉണ്ണി, ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് വി. ബിന്‍സ്, കോണ്‍ഗ്രസ്സ് നേതാക്കളായ അക്കരപ്പാടം ശശി, അനില്‍കുമാര്‍ എഴുമായല്‍, അബ്ദുള്‍ സലാം റാവുത്തര്‍, ജയ് ജോണ്‍ പേരെയില്‍, മിനി തങ്കച്ചന്‍, ഇ.കെ. ജോസ്, എം.കെ. ശ്രീരാമചന്ദ്രന്‍, കെ.എസ്. സജീവ്, പി.ഡി. പ്രസാദ്, പി. രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.