|
Loading Weather...
Follow Us:
BREAKING

കോട്ടയം പോർട്ടിന് പുതു ജീവൻ: ജലമാർഗം ഉള്ള ചരക്കു നീക്കം പുനരാരംഭിക്കുന്നു

കോട്ടയം പോർട്ടിന് പുതു ജീവൻ: ജലമാർഗം ഉള്ള ചരക്കു നീക്കം പുനരാരംഭിക്കുന്നു

കോട്ടയം: ജലമാർഗമുള്ള ചരക്കുനീക്കം പുനരാരംഭിക്കാൻ കോട്ടയം പോർട്ട് നടപടികൾ ആരംഭിച്ചു. 40 അടി നീളമുള്ള 18 കണ്ടെയ്‌നറുകൾ വഹിക്കാൻ ശേഷിയുമുള്ള ബാർജ് നിർമിക്കാൻ പദ്ധതിയുമായി സ്വകാര്യ കമ്പനി വന്നതോടെയാണു പ്രതീക്ഷകൾ ഉണർന്നത്. കൊച്ചിയിലെ ബാക് വാട്ടർ നാവിഗേഷൻ കമ്പനിയാണ് 7.5 കോടി ചിലവിൽ ബാർജ് നിർമ്മിക്കുക. ബാർജുകൾ ആവശ്യത്തിന് ഇല്ലാതിരുന്നതും സാങ്കേതിക തടസ്സവും മൂലമാണു ചരക്കുനീക്കം മുടങ്ങിയത്. ബാർജ് ഉപയോഗിച്ച് കണ്ടെയ്നർ നീക്കം പുനരാരംഭിച്ചാൽ കാർബൺ നിഗമനവും ചരക്ക് നീക്കത്തിൻ്റെ ചെലവും കുറയ്ക്കാനാകും.