Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കുട്ടികള്‍ക്കു ചുമയ്ക്കുള്ള സിറപ്പ് വിതരണത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും കുട്ടികള്‍ക്കു ചുമയ്ക്കുള്ള സിറപ്പ് വിതരണത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

കോട്ടയത്ത് സി.എം.എസ്. കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ്: വൻ സംഘർഷം

കോട്ടയത്ത് സി.എം.എസ്. കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ്: വൻ സംഘർഷം

കോട്ടയം: സി.എം.എസ്. കോളേജിൽ യൂണിയൻ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം. തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താൻ എസ്.എഫ്.ഐ. ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കെ.എസ്‌.യു. ക്യാമ്പസിൽ പ്രതിഷേധമുയർത്തി. ക്ലാസ് റപ്രസെന്ററ്റീവ് തെരഞ്ഞെടുപ്പിൽ കെ.എസ്‌.യു. മുന്നിട്ട് നിൽക്കുന്ന സാഹചര്യത്തിലാണ് എസ്.എഫ്.ഐ. മനപ്പൂർവം തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ശ്രമിക്കുന്നത് എന്നാണ് കെ.എസ്.യു. ആരോപണം. ചെയർമാൻ അടക്കമുള്ള പ്രധാന സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടത് ആദ്യഘട്ടത്തിൽ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്ന ക്ലാസ് റപ്രസന്റേറ്റീവുകളാണ്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിൽ കെ.എസ്‌.യു. പ്രവർത്തകർ ക്യാമ്പസിൽ പ്രതിഷേധ മുദ്രാവാക്യം മുഴക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹം ഉണ്ടായിരുന്നു. കഴിഞ്ഞ 25 വർഷമായി എസ്.എഫ്.ഐയുടെ കുത്തകയാണ് സി.എം.എസ്. കോളേജിലെ വിദ്യാർത്ഥി യൂണിയൻ.