ക്രിസ്തുമസ് നവവൽസരം ആഘോഷിച്ചു
വൈക്കം: വൈക്കം കിഴക്കേനട വയോമിത്രത്തിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് - നവവൽസരം ആഘോഷിച്ചു. വയോമിത്രം അംഗങ്ങളുടെ കൂട്ടായ്മയിൽ കിഴക്കേ നട ഗൗഢ സാരസ്വത ബ്രാഹ്മണ സമാജം ഹാളിൽ വയോമിത്രം മെഡിക്കൽ ഓഫിസർ ഡോ. തോമസ്കുട്ടി എബ്രാഹം പുതു വർഷ - ക്രിസ്മസ് സന്ദേശം നല്കി കേക്കു മുറിച്ചു. വയോമിത്രം ഭാരവാഹികളായ കെ. രാജാ നന്ദപ്രഭു, കെ.എസ്. കുമാരി, മനോഹർ ജി. പൈ, രാമചന്ദ്രൻ, ലളിതാ ഭായി, ഡി. മോഹനൻ, കെ.വി. പൊന്നപ്പൻ എന്നിവർ പ്രസംഗിച്ചു.