കസേരകളില്ല: കലാപരിപാടി കാണാൻ നിൽക്കണം
ആർ.സുരേഷ് ബാബു
വൈക്കം: ഭക്തജനങ്ങൾക്ക് ഇരിക്കാൻ കസേരകൾ കുറച്ചുപേർക്ക് മാത്രം. വൈക്കം മഹാദേവക്ഷേത്രത്തിൽ അഷ്ടമിയോടനുബന്ധിച്ചുള്ള കലാപരിപാടികൾ നിന്ന് കാണണം. വേദിക്ക് സമീപം ഏതാനും പേർക്ക് ഇരിക്കാൻ മാത്രമാണ് ക്ഷേത്ര ആഡിറ്റോറിയത്തിൽ കസേരകളുള്ളത്. അവയിൽ ആളിരുന്നാൽ പിന്നിൽ നിലത്തിരുന്ന് പരിപാടി കാണാനും കഴിയില്ല. അതുകൊണ്ട് തന്നെ ഭൂരിഭാഗം ഭക്തജനങ്ങൾക്കും കലാപരിപാടികൾ ഉടനീളം നിന്നു കണേണ്ട ഗതികേടാണ്.