|
Loading Weather...
Follow Us:
BREAKING

ക്ഷേത്ര ദർശത്തിനു ശേഷം മടങ്ങി വരവേ ട്രെയിനിൽ കുഴഞ്ഞുവീണു മരിച്ചു

കടുത്തുരുത്തി: ക്ഷേത്രദർശനം കഴിഞ്ഞ് തിരികെ പോരവെ ട്രയിനിൽ കുഴഞ്ഞു വീണ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ചങ്ങനാശ്ശേരി ശാന്തിപുരം പോളച്ചിറ വീട്ടിൽ നിഥിൻ (30 )ആണ് മരിച്ചത്. നിഥിൻ തിരുവനന്തപുരം ഇൻഫോപാർക്കിൽ ഉദ്യോഗസ്ഥനാണ്.. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെ തിരുവനന്തപുരത്തേക്ക് പോയ വേണാട് എക്സ്പ്രസ് ട്രയിനിൽ വച്ച് നിഥിന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സഹയാത്രികർ ട്രയിൻ വൈക്കം റോഡ് സ്റ്റേഷനിൽ എത്തിയപ്പോൾ ചങ്ങല വലിച്ച് നിറുത്തി. കുടുംബാംഗങ്ങളുടേയും സ്റ്റേഷൻ മാസ്റ്ററുടെയും നേതൃത്വത്തിൽ ഇവിടെ നിന്നും മുട്ടുചിറ ഹോളി ഗോസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ തീവ്ര പരിപചരണ വിഭാഗത്തിൽ വച്ച് നിഥിൻ മരണമടയുകയായിക്കുന്നു.
കുടുംബസമേതം ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് തിരികെ ചങ്ങനാശ്ശേരിയിലേക്ക് ട്രെയിനിൽ വരുന്ന വഴിയാണ് സംഭവം. കടുത്തുരുത്തി പോലീസ് എത്തി മേൽനടപടി സ്വീകരിച്ചു.