|
Loading Weather...
Follow Us:
BREAKING

കഥകളിക്ക് കേളികൊട്ടുയരും

കഥകളിക്ക് കേളികൊട്ടുയരും

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ കളിത്തട്ടിൽ എട്ടാം തീയതി കളിവിളക്ക് തെളിയും. രാത്രി 11 ന് വൈക്കം കലാശക്തി സ്കൂൾ ഓഫ് ആർട്ട്സ് അവതരിപ്പിക്കുന്ന  ദക്ഷയാഗം കഥകളി 'കണ്ണിണയ്ക്കാനന്ദം മുതൽ' അരങ്ങേറും. കലാമണ്ഡലം ശ്രീകുമാർ, കലാമണ്ഡലം രാധാകൃഷ്ണൻ എന്നിവർ ദക്ഷനായും, രമ്യ കൃഷ്ണൻ വേദവല്ലിയായും, പള്ളിപ്പുറം ജയശങ്കർ സതിയായും, കലാമണ്ഡലം ഹരികൃഷ്ണൻ വടുവായും, കലാമണ്ഡലം വിഘ്നേഷ് ദധീചിയായും, ആർ.എൽ.വി അനുരാജ് ശിവനായും, കലാശക്തി മനോമയ് എം. കമ്മത്ത്  ഇന്ദ്രനായും, കലാമണ്ഡലം ഗിരിഷ്  നന്ദികേശനായും, ഫാക്ട് ബിജു ഭാസ്കർ വീരഭദ്രനായും, ആർ.എൽ.വി. ശങ്കരൻ കുട്ടി ഭദ്രകാളിയായും, കലാശക്തി വിദ്യാർത്ഥികൾ ഭൂതഗണങ്ങളായും അരങ്ങിലെത്തും. കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം യശ്വന്ത്, ആർ.എൽ.വി ഗണേഷ്, പാലൂർ ആദിത്യൻ പിഷാരടി എന്നിവർ സംഗീതവും, കലാമണ്ഡലം ശ്രീഹരി, കലാനിലയം അഖിൽ, കലാമണ്ഡലം ഹരികൃഷ്ണൻ എന്നിവർ ചെണ്ടയും, കലാനിലയം മനോജ്, ആർ.എൽ.വി. സുദേവ് വർമ്മ കലാമണ്ഡലം നിധിൻ എന്നിവർ മദ്ദളവും, കലാനിലയം വിഷ്ണു, കലാമണ്ഡലം ഋഷി, കലാമണ്ഡലം ഹരികൃഷ്ണൻ എന്നിവർ ചുട്ടിയും, പള്ളിപ്പുറം ഉണ്ണികൃഷ്ണൻ, പള്ളിപ്പുറം കണ്ണൻ, പള്ളിപ്പുറം സുകുമാരൻ, തോട്ടകം സനീഷ്, വൈക്കം ശേഖരൻ എന്നിവർ അണിയറയും ഒരുക്കും. 9ന് രാത്രി 10 മുതൽ നിഴൽക്കുത്ത്, കിരാതം എന്നിവയും അരങ്ങേറും.