കുമാരി സംഗമം

തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി. യോഗം 5017-ാം നമ്പർ ബ്രഹ്മമംഗലം ഈസ്റ്റ് ശാഖയിൽ ചേർന്ന കുമാരി സംഗമം യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ഗൗതം സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി വി.സി. സാബു സംഘടന സന്ദേശം നൽകി. വിമല ശിവാനന്ദൻ, അമ്പിളി സനീഷ്, പുഷ്പ സോനഭവൻ, പ്രീതി ജയൻ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പൗർണ്ണമി സുഗുണൻ (പ്രസിഡന്റ്), അനഘ ഗോപി (വൈസ് പ്രസിഡന്റ്), ഗോപിക സാബു (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.