കുന്നുമ്മേല്‍ക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹം തുടങ്ങി
വൈക്കം: എഴുമാന്തുരുത്ത് 1008-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ യോഗത്തിന്റെ കീഴിലുള്ള കുന്നുമ്മേല്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. യജ്ഞത്തിന്റെ ദീപപ്രകാശനം തന്ത്രി ഡോ. പാണാവള്ളി ഷാജി അരവിന്ദന്റെ മുഖൃ കാര്‍മികത്ത്വത്തില്‍ റിട്ട. ബ്രിഗേഡിയര്‍ എസ്. ഷീല നിര്‍വഹിച്ചു. യജ്ഞവേദിയില്‍ പ്രതിഷ്ഠാക്കുനുള്ള ശ്രീകൃഷ്ണ വിഗ്രഹം കല്ലറ ശാരദാദേവി ക്ഷേത്രത്തില്‍ നിന്നും ആഘോഷപൂര്‍വ്വം യജ്ഞവേദിയില്‍ കൊണ്ടുവന്നു. യജ്ഞാചാരൃന്‍ കലഞ്ഞൂര്‍ ബാബുരാജ്, പൗരാണികരായ പാങ്ങോട് രാജേഷ്, മാമ്പുഴ രാധാകൃഷ്ണന, ക്ഷേത്രം പ്രസിഡന്റ് പി.പി. സന്തോഷ്‌കുമാര്‍, വൈസ് പ്രസിഡന്റ് പി.കെ. ബാബു, സെക്രട്ടറി എം.എല്‍. അജികുമാര്‍, ക്ഷേത്രം മേല്‍ശാന്തി പ്രമോദ് ശാന്തി എന്നിവര്‍ നേതൃത്ത്വം നല്‍കി. വിവിധ ദിവസങ്ങളില്‍ പ്രഭാത ഭക്ഷണം, നരസിംഹാവതാരം, അന്നദാനം, അത്താഴഊട്ട്, കൃഷ്ണാവതാരം, ഉണ്ണിയൂട്ട്, ലളിതാസഹസ്രനാമജപം, ഗോവിന്ദാഭിഷേകം, വിദൃാഗോപാലഹയഗ്രീവ മന്ത്രസമൂഹാര്‍ച്ചന, രുഗ്മിണി സ്വയംവരം, സ്വയംവര സദ്യ, സര്‍വൈശ്വര്യപൂജ, കുചേലാഗമനം, അവഭൃഥസ്‌നാന ഘോഷയാത്ര എന്നിവ നടക്കും.