കുടിശ്ശികയുളള കണക്ഷനുകൾ വിശ്ചേദിക്കും
കടുത്തുരുത്തി: കുടിവെള്ള ബില്ല് കുടിശ്ശികയുള്ള കണക്ഷനുകൾ വിശ്ചേദിക്കാൻ വാട്ടർ അതോറിറ്റി തീരുമാനം. കേരള ജല അതോറിറ്റി കടുത്തുരുത്തി സബ് ഡിവിഷൻ ഓഫീസിനു കീഴിലുള്ള കടുത്തുരുത്തി, കല്ലറ, കണക്കാരി, മാഞ്ഞൂർ, കിടങ്ങൂർ, കടപ്ലമാറ്റം, മരങ്ങാട്ട്പള്ളി, മുളക്കുളം, വെള്ളൂർ, ഞീഴൂർ, ഉഴവൂർ, വെളിയനൂർ പഞ്ചായത്തുകളിലെ വാട്ടർ ചാർജ് കുടിശിഖഉള്ളവരുടെ കണക്ഷനുകൾ മുന്നറിയിപ്പില്ലാതെ വിശ്ചേദിക്കുമെന്നാണ് അറിയിപ്പ്. പ്രവർത്തന രഹിതമായ മീറ്റർ മാറ്റി പുതിയ മീറ്റർ സ്ഥാപിക്കാത്തതും കുടിവെള്ളം ദുരുപയോഗം ചെയുന്നവർക്കുമെതിരെയും നടപടി ഉണ്ടാകും. ചെടി നനക്കുക, ഹോസ് കിണറ്റിൽ നിക്ഷേപിക്കുക എന്നിങ്ങനെ കുടിവെള്ളം ദുരുപയോഗം ചെയ്യുന്ന ഉപഭോക്താക്കളുടെ വാട്ടർ കണക്ഷൻ ഇനി ഒരു അറിയിപ്പ് കൂടാതെ വിശ്ചേദിക്കുമെന്നും കടുത്തുരുത്തി വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു