|
Loading Weather...
Follow Us:
BREAKING

കുട്ടികൾക്കായി പ്രമേഹ അവബോധ ക്ലാസ്സ്

കുട്ടികൾക്കായി പ്രമേഹ അവബോധ ക്ലാസ്സ്
ചെമ്പ് വിജയോദയം യു.പി. സ്കൂളിൽ കുട്ടികൾക്കായി നടത്തിയ പ്രമേഹ അവബോധ പരിപാടി

വൈക്കം: ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖ, വൈക്കം ടൗൺ റോട്ടറി ക്ലബ്ബ്, വൈസ് മെൻസ് ക്ലബ്ബ് വൈക്കം ടെമ്പിൾ സിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ചെമ്പ് വിജയോദയം യു.പി. സ്കൂളിൽ കുട്ടികൾക്കായി പ്രമേഹ അവബോധ പരിപാടി നടത്തി.ശിശുദിനത്തോടൊപ്പം ലോക പ്രമേഹ ദിനവും ആചരിക്കപ്പെടുന്നതിനാൽ അന്ന് മുതൽ എൽ.പി., യു.പി. കുട്ടികൾക്കായി ജീവിത ശൈലീരോഗങ്ങളെക്കുറിച്ചും കുട്ടികളിൽ കാണപ്പെടുന്ന പ്രമേഹ രോഗങ്ങളെക്കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനായി വിവിധ പരിപാടികൾ നടത്തി വരുന്നതിൻ്റെ ഭാഗമായാണ്   ചെമ്പ് വിജയോദയം സ്കൂളിൽ പരിപാടി സംഘടിപ്പിച്ചത്. കോട്ടയം ജനറൽ ആശുപത്രിയിലെ ജനറൽ മെഡിസിൻ കൺസൾട്ടൻ്റ് ഡോ.പി. വിനോദ് ബോധവൽക്കരണ ക്ലാസ്സ് എടുത്തു. ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖ പ്രസിഡൻ്റും വൈസ് മെൻസ് ക്ലബ്ബ് വൈക്കം ടെമ്പിൾ സിറ്റി പ്രസിഡൻ്റുമായ ഡോ.ആർ. അനൂപ്കുമാർ അവലോകന സന്ദേശം നൽകി. വൈക്കം ടൗൺ റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് കെ.എസ്. വിനോദ്, നാരായണൻ നായർ, ഹെഡ്മിസ്ട്രസ് സുനിത. പി.എസ്, സ്റ്റാഫ് സെക്രട്ടറി സുരേഷ്. വി തുടങ്ങിയവർ സംസാരിച്ചു. ഹെൽത്തി ഹീറോ ആയി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി നമശ്ശിക്കും ഹെൽത്തി ഹീറോയിൻ ആയി തെരഞ്ഞെടുക്കപ്പെട്ട ഫാത്തിമത്ത് റെയ്ഹാനക്കും ഉപഹാരങ്ങൾ സമ്മാനിച്ചു.