|
Loading Weather...
Follow Us:
BREAKING

കുടുംബ മേളയും വാർഷിക പൊതുയോഗവും

വൈക്കം: വടക്കേ നട പടിഞ്ഞാറ്റും ചേരി വടക്കേ മുറി 1880 വി.കെ. വേലപ്പൻ മെമ്മോറിയൽ എൻ.എസ്.എസ്. കരയോഗത്തിന്റെ കുടുംബ മേളയും വാർഷിക പൊതുയോഗവും, മന്നം നവോത്ഥാന സൂര്യൻ, എന്നിവ യൂണിയൻ പ്രസിഡണ്ട് പി.ജി.എം. നായർ കാരിക്കോട് ഉദ്‌ഘാടനം ചെയ്തു. വടക്കേനട എൻ.എസ്.എസ്. ഹാളിൽ നടന്ന ചടങ്ങിൽ കരയോഗം പ്രസിഡണ്ട് കെ.പി. രവികുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഖിൽ. ആർ.നായർ , അഡിഷണൽ ഇൻസ്പക്ടർ എസ്. മുരുകേശ്, ശ്രീഹർഷൻ, ശിവകുമാർ, സുരേഷ് കുമാർ, എൻ.ശശികുമാർ, ബി.ജയകുമാർ, എസ് .യു. കൃഷ്ണകുമാർ, സുരേഷ് ബാബു, അനിൽകുമാർ, ലേഖശ്രീകുമാർ, ഗിരിജ .എസ്. നായർ, അനിതാ ഹർഷൻ, എം.എസ്. മധു എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിദ്യാഭ്യസ-ചികൽസ സഹായവും വിവിധ സ്കോളർഷിപ്പു വിതരണവും നടത്തി.