കുടുംബശ്രീ സി.ഡി.എസ് വര്‍ഷികം: സാംസ്‌കാരിക ഘോഷയാത്രയും പൊതു സമ്മേളനവും നടത്തി
വൈക്കം: വൈക്കം നഗരസഭ കുടുംബശ്രീ സി.ഡി.എസ് വാര്‍ഷികവും സാംസ്‌കാരിക ഘോഷയാത്രയും സീതാറാം ഓഡിറ്റോറിയത്തില്‍ പൊതു സമ്മേളനവും നടത്തി. നഗരസഭയുടെ 26 വാര്‍ഡുകളില്‍പ്പെട്ട 209 അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ സമ്മേളനത്തിലും ഘോഷയാത്രയിലും പങ്കെടുത്തു. സമ്മേളനത്തിന് സമാരംഭം കുറിച്ച് വടക്കേനട ദേവസ്വം ഗ്രൗണ്ടില്‍നിന്നും സമ്മേളനസ്ഥലമായ സീതാറാം ഓഡിറ്റോറിയത്തിലേക്ക് സാംസ്‌കാരിക ഘോഷയാത്ര നടത്തി. വാദ്യമേളങ്ങളും അലങ്കാരങ്ങളും ഘോഷയാത്രയെ ശ്രദ്ധേയമാക്കി.

സീതാറാം ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സല്‍ബി ശിവദാസ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരി രവിത മുഖ്യ പ്രഭാഷണം നടത്തി, നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി. സുഭാഷ്, സി.ഡി.എസ്. വൈസ് ചെയര്‍പേഴ്‌സണ്‍ രത്ന്മ വിജയന്‍, നഗരസഭ കൗണ്‍സിലര്‍മാരായ സിന്ധു സജീവന്‍, എന്‍. അയ്യപ്പന്‍, ബിന്ദു ഷാജി, ലേഖ ശ്രീകുമാര്‍, രാജശ്രീ വേണുഗോപാല്‍, കവിത രാജേഷ്, അശോകന്‍ വെള്ളവേലി, രേണുക രതീഷ്, പി.ഡി. വിജിമോള്‍, മെമ്പര്‍ സെക്രട്ടറി പി. ഷിബു എന്നിവര്‍ പ്രസംഗിച്ചു. കുടുംബശ്രീ അംഗങ്ങള്‍ ചേര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.