കുടവെച്ചൂർ മണ്ണത്താലിൽ ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ വാർഷികം
വൈക്കം: കുടവെച്ചൂർ മണ്ണത്താലിൽ ഭഗവതി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ വാർഷികം ആഘോഷിച്ചു. തന്ത്രി മോനാട്ട് മന ചെറിയ കൃഷ്ണൻ നമ്പൂതിരി, മേൽശാന്തിമാരായ രാമചന്ദ്രൻ പോറ്റി, ചന്ദ്രൻ പോറ്റി എന്നിവരുടെ കാർമ്മികത്വത്തിൽ കലശാഭിഷേകം, വിശേഷാൽ പൂജകൾ, സർപ്പദേവതകൾക്ക് തളിച്ചുകൊട എന്നിവ നടന്നു. വെച്ചുർ അരുൺ മാരാർ, വെച്ചൂർ അരവിന്ദൻ, വെച്ചൂർ വിജിഷ്, വെച്ചൂർ അഭിഷേക് എന്നിവർ മേളം ഒരുക്കി. ഭാരവാഹികളായ ചന്ദ്രശേഖരൻ നായർ വട്ടാനത്ത്, എം.എസ്. ജയകുമാർ എസ്.ഹരികുമാർ രാധ കൃഷ്ണൻ നായർ, കായിപ്രം എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Comments ()