കൂവം കൊച്ചിളംകാവ് ദേവി ക്ഷേത്രത്തിലെ തിരുമുറ്റം തറയോട് പാകി സമര്‍പ്പണം നടത്തി

വൈക്കം: തലയാഴം കൂവം കൊച്ചിളംകാവ് ദേവിക്ഷേത്രത്തിന്റെ തിരുമുറ്റം തറയോട് പാകി പൂര്‍ത്തീകരിച്ചതിന്റെ സമര്‍പ്പണം വൈക്കം വിജയ ഫാഷന്‍ ജുവല്ലറി ഉടമ ജി. വിനോദ് നിര്‍വഹിച്ചു. മേല്‍ശാന്തി ബിനുശാന്തി കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് പി.പി. ബിനോയ്, വൈസ് പ്രസിഡന്റ് ജോയ് പുത്തരിക്കണ്ടം, സെക്രട്ടറി കെ.എസ്. തുളസീധരന്‍, ജോയിന്റ് സെക്രട്ടറി പി.പി. ബിജീഷ് എന്നിവര്‍ പങ്കെടുത്തു.