|
Loading Weather...
Follow Us:
BREAKING

ലാഭവിഹിത വിതരണം നടത്തി

ലാഭവിഹിത വിതരണം നടത്തി
ലാഭവിഹിത വിതരണം സഹകാരി ലീല ടോമിക്ക് നൽകി ബാങ്ക് പ്രസിഡൻ്റ് എം.ആർ. ബോബി നിർവഹിക്കുന്നു

തലയാഴം: തോട്ടകം സർവീസ് സഹകരണ ബാങ്ക് 2024-25 വർഷത്തെ ലാഭവിഹിത വിതരണം നടത്തി. സഹകാരി ലീലടോമിക്ക് തുക നൽകി ലാഭവിഹിത വിതരണോദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് എം.ആർ. ബോബി നിർവഹിച്ചു. ഏഴു വർഷമായി ലാഭത്തിൽ പ്രവർത്തിക്കുന ബാങ്ക് തുടർച്ചയായി നാലാം വർഷമാണ് 10 ശതമാനം ലാഭവിഹിതം നൽകുന്നത്. ഇതുകൂടാതെ മരണാനന്തര സഹായവും ചികിത്സാ സഹായവും നൽകി വരുന്നു. ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹകാരികൾക്ക് അംഗ സമാശ്വാസ നിധിയിൽ നിന്നും അനുവദിച്ച ധനസഹായം അഞ്ച് സഹകാരികൾക്ക് വിതരണം ചെയ്തു. ബാങ്ക് ഹാളിൽ നടന്ന യോഗത്തിൽ ബാങ്ക് വൈസ് പ്രസിഡൻ്റ് വി.എൻ. ഹരിയപ്പൻ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി കെ.കെ. ഷിജു, ഭരണ സമിതി അംഗങ്ങളായ എം.ഡി. ബാബുരാജ്, പി.കെ. അശോകൻ, ജോളി കെ. വർഗീസ്, സുശീല, രാധാകുമാരി, രമ്യ അജിമോൻ എന്നിവർ പങ്കെടുത്തു.