ലോക ഭിന്നശേഷി ദിനാചരണം: ഹര്‍ഷിതം 2025 നടത്തി
വൈക്കം: സമഗ്രശിക്ഷാ കേരള കോട്ടയം വൈക്കം ബി.ആര്‍.സിയുടെ നേതൃത്ത്വത്തില്‍ ലോക ഭിന്നശേഷി ദിനാചരണം നടത്തി. സി.കെ. വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനം വൈക്കം ഡി.വൈ.എസ്.പി. പി.എസ്. ഷിജു ഉദ്ഘാടനം ചെയ്തു. വൈക്കം എ.ഇ.ഒ. പി.എസ്. ദീപ അദ്ധ്യക്ഷത വഹിച്ചു. കോമഡി താരം വൈക്കം ഭാസി, രാജു പുല്ലുവേലില്‍, ടി.എം. രമേഷന്‍, പി. സോമന്‍ പിള്ള, ആര്‍. സുരേഷ്, എം.ആര്‍. രാധിക, ഷിമീഷാ ബീവി, ബൈജുമോന്‍ ജോസഫ്, ധന്യാ പി. വാസു, ലക്ഷ്മി ദേവി, സൗമ്യ, ഷെമിയ, മേരി എല്‍സബത്ത് എന്നിവര്‍ പ്രസംഗിച്ചു. സോപാന ഗായകന്‍ അജിത്തിനെ ചടങ്ങില്‍ ആദരിച്ചു. വൈക്കം ഉപജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടത്തി.