Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

ലോക്ഡൗണ്‍ ഇല്ല: പ്രചാരണം തള്ളി കേന്ദ്രം

ലോക്ഡൗണ്‍ ഇല്ല: പ്രചാരണം തള്ളി കേന്ദ്രം

ന്യൂദൽഹി: രാജ്യത്ത് ലോക്ഡൗണ്‍ നടപ്പിലാക്കുമെന്ന പ്രചാരണം തള്ളി കേന്ദ്രം. കൊവിഡ്-19 പോലുള്ള രാജ്യവ്യാപക ലോക്ക്ഡൗണ്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് പുരി വ്യക്തമാക്കി. പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് പിന്നാലെയാണ് രാജ്യത്ത് ലോക്ഡൗണ്‍ വരുമെന്ന പ്രചാരണം ശക്തമായത്. കേന്ദ്ര സര്‍ക്കാര്‍ അത്തരമൊരു നീക്കത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ഏത് സാഹചര്യവും നേരിടാന്‍ രാജ്യം തയ്യാരാണെന്നും പെട്രോളിയം മന്ത്രി എക്‌സില്‍ കുറിച്ച സന്ദേശത്തില്‍ അറിയിച്ചു. ഇന്ത്യയില്‍ ലോക്ഡൗണ്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണ്. അത്തരമൊരു നിര്‍ദ്ദേശം ഇന്ത്യാ ഗവണ്‍മെന്റിന്റെ പരിഗണനയിലില്ല. അത്തരം സമയങ്ങളില്‍, നമ്മള്‍ ശാന്തതയോടെയും ഉത്തരവാദിത്തത്തോടെയും ഐക്യത്തോടെയും തുടരേണ്ടത് പ്രധാനമാണ്,' അദ്ദേഹം എക്സില്‍ കുറിച്ചു.

ആഗോള സ്ഥിതിഗതികള്‍ മാറ്റമില്ലാതെ തുടരുന്നു, ഊര്‍ജ്ജം, വിതരണ ശൃംഖലകള്‍, അവശ്യവസ്തുക്കള്‍ എന്നിവയിലുടനീളമുള്ള സംഭവവികാസങ്ങള്‍ ഞങ്ങള്‍ തത്സമയം സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, നമ്മുടെ പൗരന്മാര്‍ക്ക് ഇന്ധനം, ഊര്‍ജ്ജം, മറ്റ് നിര്‍ണായക വസ്തുക്കള്‍ എന്നിവയുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാന്‍ നമ്മള്‍ പൂര്‍ണ്ണമായും തയ്യാറാണ്,' അദ്ദേഹം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.