ഓഫറുകളുടെ വെടിക്കെട്ടുമായി കോട്ടയം ലുലുവിലെ വിഷുക്കൈനീട്ടം
കോട്ടയം: ഈ വിഷുക്കാലം അതിമനോഹരമാക്കാൻ വർണ്ണാഭമായ ഓഫറുകളുമായി കോട്ടയം ലുലു ഹൈപ്പർമാർക്കറ്റ് ഒരുങ്ങി. ഈ മാസം 19 വരെ നീണ്ടുനിൽക്കുന്ന 'വിഷുക്കൈനീട്ടം' ആഘോഷത്തിലൂടെ കുറഞ്ഞ ചിലവിൽ വലിയൊരു വിഷു ആഘോഷിക്കാനുള്ള സുവർണ്ണാവസരമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ഐശ്വര്യത്തിൻ്റെ വിഷുക്കണി കിറ്റ്
വിഷുവിൻ്റെ ഐശ്വര്യമായ വിഷുക്കണി ഒരുക്കാൻ 799 രൂപയ്ക്ക് എല്ലാ വിഭവങ്ങളും ഉൾപ്പെടുത്തിയ വിഷുക്കണി കിറ്റ് ലുലുവിൽ ലഭ്യമാണ്. തിരക്ക് ഒഴിവാക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്.
വിഷുസദ്യ ഇനി ലുലുവിൻ്റെ വക
സദ്യയുടെ പകിട്ട് കുറയാതെ തന്നെ വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കാൻ ലുലു അവതരിപ്പിക്കുന്ന പ്രത്യേക വിഷു കിറ്റ് 555 രൂപയ്ക്ക് ലഭിക്കും. കിറ്റിൽ അവിയൽ, സാമ്പാർ, ഉപ്പേരി, അച്ചാർ എന്നിവയ്ക്ക് പുറമെ മൂന്ന് തരം പായസങ്ങളും ഉൾപ്പെടുന്നു.
വിലക്കുറവിൻ്റെ പെരുമഴ
കിറ്റുകൾക്ക് പുറമെ നിത്യോപയോഗ സാധനങ്ങൾക്കും വിവിധ ഭക്ഷ്യോത്പന്നങ്ങൾക്കും വലിയ രീതിയിലുള്ള വിലക്കുറവാണ് വിഷുവിന് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ 19 വരെ കോട്ടയം ലുലു ഹൈപ്പർമാർക്കറ്റിൽ ലഭിക്കും.
Comments ()