എം.കെ. കേശവന്‍ അനുസ്മരണവും വിദ്യാഭ്യാസ പുരസ്‌കാര വിതരണവും
വൈക്കം: സി.പി.ഐ ഉദയനാപുരം വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.കെ വാസുദേവൻ നായർ, പി.എസ് ശ്രീനിവാസൻ, എം.കെ കേശവന്‍ അനുസ്മരണവും വിദ്യാഭ്യാസ പുരസ്‌കാര വിതരണവും നടത്തി. നാനാടത്ത് നടത്തിയ അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അജിത്ത് കൊളാടി ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി അംഗം കെ. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു.

സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ജോണ്‍ വി. ജോസഫ്, ജില്ലാ എക്‌സി. അംഗം സി.കെ ആശ, മണ്ഡലം സെക്രട്ടറി സാബു പി. മണലൊടി, സാംജി ടി.വി പുരം എന്നിവർ എ൦.കെ കേശവൻ സ്മാരക വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ഗുരുതര രോഗം ബാധിച്ചവർക്കുള്ള ചികിത്സാ സഹായ വിതരണവും, വിഷ്ണു എസ്. മേനോൻ മെമ്മോറിയൽ ചാരിറ്റബിൾ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും നടത്തി. വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, അഡ്വ. എം.ജി രഞ്ജിത്, ജസീന ഷാജുദ്ദീൻ, കെ.എം മുരളീധരൻ, പി.ഡി സാബു, എം.കെ രാജേഷ്, കെ.ജി രാജു, ഗീതാ ഷാജി, പ്രസന്നജിത്ത് എന്നിവർ പ്രസംഗിച്ചു.
Comments ()