|
Loading Weather...
Follow Us:
BREAKING

മാന്ത്രിക ലോകത്ത് വിസ്മയമായി കൃഷ്ണ ഷിബു

മാന്ത്രിക ലോകത്ത് വിസ്മയമായി കൃഷ്ണ ഷിബു
കൃഷ്ണ ഷിബു

തലയോലപ്പറമ്പ്: വേദികളിൽ ദ്രുത ചലനങ്ങളാൽ കാണികളെ വിസ്മയഭരിതരാക്കി കുഞ്ഞു മാന്ത്രിക പ്രതിഭ കൃഷ്ണ ഷിബു. ചെമ്പ് പഞ്ചായത്ത് മുറിഞ്ഞപുഴ പൂക്കൈതയിൽ ഷിബുവിന്റെയും സുമ പ്രഭയുടെയും ഏകമകളായ കൃഷ്ണ ഷിബു ചെറിയ പ്രായത്തിൽ തന്നെ മാജിക് അഭ്യസിച്ചു തുടങ്ങിയിരുന്നു. ഇതിനകം 300 ഓളം വേദികളിൽ കൃഷ്ണ മാജിക് അവതരിപ്പിച്ച് കഴിഞ്ഞു. ലഹരിക്കും വിവാഹ മോചനങ്ങൾക്കും പ്ലാസ്റ്റിക് മാലിന്യത്തിനുമെതിരെ അവബോധം സൃഷിക്കുന്ന വിഷയങ്ങൾ മാജിക്കിലൂടെ അവതരിപ്പിച്ചും ഈ കൊച്ചു മാന്ത്രിക കാണികളുടെ കൈയടി നേടുന്നു. മജീഷ്യനായ അച്ഛൻ ഷിബു മുറിഞ്ഞപുഴയാണ് കൃഷ്ണയുടെ ഗുരു. കുടുംബശ്രീയുടെ ദേശീയ മേളയായ സരസിൽ മാന്ത്രിക പ്രകടനം നടത്തിയാണ് കൃഷ്ണ ഈ രംഗത്തേക്ക് വരുന്നത്. 2025 ഒക്ടോബറിൽ നടന്ന ആൾ ഇന്ത്യ മജീഷ്യൻ മത്സരത്തിൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. മലയാളി മജീഷ്യൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ലോക റെക്കോർഡ് പ്രകടനത്തിലും പങ്കെടുത്തിട്ടുണ്ട്. അതിന്റെ അംഗീകാരം ഉടൻതന്നെ വരുമെന്ന് പ്രതീക്ഷയിലാണ് നടക്കാവ് എസ്.എൻ.ഡി.പി സ്കൂളിലെ ഈ ഒമ്പതാം ക്ലാസുകാരി. ഇത്തവണത്തെ ശിശുദിനം കടന്നുവരുമ്പോൾ ലോക റെക്കാർഡിനരികെയെത്തി നിൽക്കുന്ന
മാന്ത്രിക പ്രകടനങ്ങൾക്കുടമയായ ഈ കൊച്ചുമിടുക്കിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് പ്രദേശവാസികൾ.