മാതൃഭാഷയെ ശ്രേഷ്ഠമാക്കുന്നത് സംസ്‌കാരം - കെ.എം. വര്‍ഗീസ്
വൈക്കം: മാതൃഭാഷയെ ശ്രേഷ്ഠവും സമ്പന്നവുമാക്കുന്നതാണ് കേരളത്തിന്റെ സംസ്‌കാരമെന്ന് സോഷ്യല്‍ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം. വര്‍ഗീസ് പറഞ്ഞു. കാലത്തിനും പരിഷ്‌കാരങ്ങള്‍ക്കുമൊപ്പം മുന്നേറുന്ന മലയാളം സംസ്‌കാരത്തിന്റെ ഹൃദയഭാഷയെന്നും അദ്ദേഹം പറഞ്ഞു. വൈക്കം ആശ്രമം എൽ.പി. സ്‌കൂള്‍ ഹാളില്‍ സോഷ്യല്‍ ജസ്റ്റിസ് ഫോറം സംഘടിപ്പിച്ച 'നന്മയുടെ ഭാഷ, നമ്മുടെ മലയാളം 'സാംസ്‌കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനകമ്മിറ്റി അംഗം വി.വി. കനകാംമ്പരന്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ കാഥികന്‍ ചേര്‍ത്തല ശശികുമാര്‍, ഗരുഡന്‍ പറവ കലാകാരന്‍ കെ.എന്‍. മണിക്കുട്ടന്‍, തുള്ളല്‍ കലാകാരി വെച്ചൂര്‍ രമാദേവി, നൃത്ത സംവിധായകന്‍ രവീന്ദ്രന്‍ നീര്‍പ്പാറ, മാധ്യമ പ്രവര്‍ത്തകന്‍ യു. ഉലഹന്നാന്‍ എന്നിവരെ ആദരിച്ചു. പ്രതിഭാസംഗമം വൈക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷും കുഞ്ഞിളം കയ്യില്‍ സമ്മാനം വിതരണം മാധ്യമപ്രവര്‍ത്തകന്‍ സണ്ണി ചെറിയാനും ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷീല ദിലീപ് ഗുരുവന്ദനം നടത്തി.
കാലപ്രതിഭകളെ നഗരസഭാ കൗണ്‍സിലര്‍ ആര്‍. സന്തോഷും മികച്ച പി.ടി.എ. അംഗങ്ങളെ ജില്ലാ ട്രഷറര്‍ വിനോദ് തൂമ്പുങ്കലും ആദരിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.ടി. ജിനീഷ്, ദിലീപ് തച്ചേരില്‍, മോഹിജ ബിബിന്‍, എം.കെ. മനദാസ്, ആര്യ ജിനീഷ്, അഞ്ജു ശരത്, സജീഷ് സി.ആര്‍., പ്രവീണ ധനുഷ്, അരുണ്‍ കുമാര്‍ കെ.ആര്‍. തുടങ്ങിയവര്‍ പ്രസംഗിച്ചു.