മാത്താനത്തമ്മ നാരായണിയ സമിതി നാരായണിയ ദിനാചരണം നടത്തി
തലയോലപറമ്പ് : മഹാകവി നാരായണ ഭട്ടതിരിപ്പാട് 16-ാം നൂറ്റാണ്ടില്‍ രചിച്ച ഗുരുവായൂരപ്പന്‍ സ്തുതിയായ നാരായണിയത്തിന്റെ ദിനാചരണം തലയോലപ്പറമ്പ് മാത്താനം ദേവി ക്ഷേത്രത്തില്‍ മാത്താനത്തമ്മ നാരായണിയ സമിതിയുടെ നേതൃത്ത്വത്തില്‍ നടത്തി. ഗുരുവായൂരപ്പനെ സ്തുതിച്ചു കൊണ്ടുള്ള നാരായണിയ പാരായണം വായിച്ച് സമര്‍പ്പിച്ചാണ് ക്ഷേത്ര നടയില്‍ ചടങ്ങ് നടത്തിയത്. മുന്‍ സെക്രട്ടറി സുബൈദാര്‍ പി.ആര്‍. തങ്കപ്പന്‍, പ്രസിഡന്റ് രാധമണി തങ്കപ്പന്‍, ജയശ്രീ വേണുഗോപാല്‍, ശ്രീജ രാജേഷ്, മായ രാജു, പൊന്നമ്മ ശശിധരന്‍, രതി ബാബു, രമാ മോഹന്‍, ഓമന പ്രകാശന്‍, ശ്രീകല രാജന്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി.