Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

മാർ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗത്തിൽ കർക്കിടക ചികിത്സയ്ക്ക് ബുക്കിംഗ് ആരംഭിച്ചു

മാർ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗത്തിൽ കർക്കിടക ചികിത്സയ്ക്ക് ബുക്കിംഗ് ആരംഭിച്ചു

പാലാ: ശരീരത്തിനും മനസ്സിനും പുതുഉണർവ്വ് പകരുന്ന പരമ്പരാഗത കർക്കിടക ചികിത്സയ്ക്കായി മാർ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗത്തിൽ ബുക്കിംഗ് ആരംഭിച്ചു. ശരീരശുദ്ധീകരണം, രോഗപ്രതിരോധ ശേഷി വർധിപ്പിക്കൽ, ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കൽ, സമഗ്ര ആരോഗ്യസംരക്ഷണം എന്നിവ ലക്ഷ്യമിട്ടുള്ള പ്രത്യേക ചികിത്സാ പദ്ധതികളാണ് ഒരുക്കിയിരിക്കുന്നത്. സൗകര്യപ്രദമായ ദിവസങ്ങളിലുള്ള വിവിധ പാക്കേജുകൾ ലഭ്യമാണ്.

ധാര, സർവാംഗധൂമം, വിരേചനം, നസ്യം, വസ്തി, കിഴി, ഉത്സാദനം, ഔഷധ ഓയിൽ മസാജ് എന്നിവയ്‌ക്കൊപ്പം വ്യക്തിഗത ഭക്ഷണക്രമ നിർദേശം, പ്രാണായാമം, യോഗ, കൗൺസിലിംഗ് എന്നിവയും ചികിത്സയുടെ ഭാഗമാക്കുന്നു.

പരിചയസമ്പന്നരായ ആയുർവേദ വിദഗ്ധ ഡോക്ടർമാരുടെയും തെറാപ്പിസ്റ്റുകളുടെയും നേതൃത്വത്തിലാണ് ചികിത്സകൾ നടക്കുന്നത്.
ആയുഷ് വകുപ്പിൽ നാച്ചുറോപ്പതി, സിദ്ധ വിഭാ​ഗങ്ങളുടെ നേതൃത്വത്തിലും ചികിത്സകൾ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും മുൻകൂർ ബുക്കിംഗിനും ഫോൺ നമ്പർ - 91885 25954

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും