ഒരുമ വയോജന കൂട്ടായ്മ അലോപ്പതി- ആയുർവേദക്യാമ്പ് നടത്തി
മറവൻതുരുത്ത്: മറവൻതുരുത്ത് ഒരുമ വയോജന സംഘം രണ്ടാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ അലോപ്പതി - ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ആരതി വിനയൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻ്റ് എം. സഹദേവൻ അദ്ധ്യക്ഷനായി.
മറവന്തുരുത്ത് കുടുംബാരോഗ്യ കേന്ദ്രം, ആയുർവേദ ഡിസ്പെൻസറി, മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്. പഞ്ചായത്തംഗങ്ങളായ കെ.എസ് വേണുഗോപാൽ, വനജ അനിൽകുമാർ, പി.എസ് അഞ്ജു, സംഘം സെക്രട്ടറി ചന്ദ്രൻ കളമ്പാട്ട്, അംബുജാക്ഷൻ മോഹന വിലാസം, ദാനപ്പൻ മുള്ളുവേലിൽ, വേണു കറുകപ്പള്ളി, പ്രസാദ് എന്നിവർ പ്രസംഗിച്ചു.
ജീവകാരുണ്യ പ്രവർത്തകൻ ബെൻഷാദ് പുതുവൽപ്പറമ്പ്, ആശാവർക്കർ സിജി കളത്തിൽ എന്നിവരെ ആദരിച്ചു.
കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജ്യോതിഷ് കുട്ടപ്പൻ, ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. മനു ആർ മംഗലത്ത് എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
Comments ()