മറവന്തുരുത്ത് സർക്കാർ യു.പി സ്‌കൂളിൽ അടുക്കളപ്പച്ച പദ്ധതി
മറവൻതുരുത്ത്: മറവന്തുരുത്ത് സർക്കാർ യു.പി സ്‌കൂളിൽ അടുക്കളപ്പച്ച പദ്ധതിക്ക് തുടക്കമായി. മറവന്തുരുത്ത് കൃഷിഭവന്റെ സഹായത്തോടെ മറവന്തുരുത്ത് സ്കൂളിൽ വിവിധയിനം പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുവാനുള്ള അടുക്കളപ്പച്ച എന്ന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വാർഡ് അംഗം വനജ അനിൽകുമാർ നിർവ്വഹിച്ചു. വെണ്ട, ചീര, പച്ചമുളക്, വഴുതന തുടങ്ങിയ പച്ചക്കറി ഇനങ്ങളും ബന്തി, വാടാമല്ലി തുടങ്ങിയ പൂവിനങ്ങളും, മത്സ്യക്കൃഷിയും പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്നുണ്ട്. ചടങ്ങിന് പി.ടി.എ പ്രസിഡന്റ് അഡ്വ. പി.ആർ പ്രമോദ്, വൈസ് പ്രസിഡന്റ് വി.പി ജയകുമാർ, കൃഷി ഓഫീസർമാരായ മനു, സിതാര, അദ്ധ്യാപകൻ ബോബി ജോസ്, രത്നമ്മ, വിജയൻ, ഹെഡ് മാസ്റ്റർ സി.പി പ്രമോദ്, എം.പി.ടി.എ പ്രസിഡന്റ് സൗദാ നവാസ് എന്നിവർ പങ്കെടുത്തു.
Comments ()