Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

ഗർഭാശയത്തിൽ അസാധാരണമായി വളർന്ന 8 ഫൈബ്രോയ്ഡുകൾ മാർ സ്ലീവാ മെഡിസിറ്റിയിൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ഗർഭാശയത്തിൽ അസാധാരണമായി വളർന്ന 8 ഫൈബ്രോയ്ഡുകൾ മാർ സ്ലീവാ മെഡിസിറ്റിയിൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

പാലാ: വീട്ടമ്മയുടെ ഗർഭാശയത്തിൽ അസാധാരണമായി കൂട്ടമായി വളർന്ന എട്ട് ഫൈബ്രോയ്ഡുകൾ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. കോട്ടയം സ്വദേശിനിയായ 46-കാരിയുടെ ​ഗർഭാശയത്തിലായിരുന്നു 8 ഫൈബ്രോയ്ഡുകൾ ഒരുമിച്ചു കണ്ടെത്തിയത്. അമിതമായ രക്തസ്രാവത്തെ തുടർന്ന് ചികിത്സ തേടിയ വീട്ടമ്മയെ വിശദമായ പരിശോധനകൾക്ക് വിധേയമാക്കിയപ്പോഴാണ് ഗർഭാശയത്തിൽ ഫൈബ്രോയ്ഡുകൾ കൂട്ടമായി വളരുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഹൃദ്രോഗത്തെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയയായിരുന്ന രോഗിക്ക് അമിതവണ്ണവും ഉണ്ടായിരുന്നതിനാൽ ശസ്ത്രക്രിയ കൂടുതൽ വെല്ലുവിളി നിറഞ്ഞതായിരുന്നു. അമിതവണ്ണം മൂലം വയറിന്റെ ഭാഗത്ത് മുഴകളുടെ വളർച്ച വ്യക്തമായി തിരിച്ചറിയാനാകാത്ത സാഹചര്യവും ഉണ്ടായിരുന്നു.

മാർ സ്ലീവാ മെഡിസിറ്റിയിലെ ഒബ്സ്ട്രെറ്റിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റായ ഡോ. അനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ എല്ലാ ഫൈബ്രോയ്ഡുകളും പൂർണമായും നീക്കം ചെയ്യാൻ സാധിച്ചു.ഇവയുടെ ആകെ ഭാരം മൂന്ന് കിലോഗ്രാമിലധികം ഉണ്ടായിരുന്നു. അനസ്തേഷ്യോളജി വിഭാഗത്തിലെ ഡോ. അനു ടി. ഇ.യും ശസ്ത്രക്രിയയുടെ ഭാഗമായി. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയാണ്. സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങളും മുൻകാല ഹൃദ്രോഗ ചികിത്സയും ഉണ്ടായിരുന്നിട്ടും ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞത് ശ്രദ്ധേയമായ നേട്ടമായി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും