🔴 BREAKING..

മധ്യവയസ്ക്കൻ്റെ ഫോൺ ബൈക്കിൽ എത്തിയ യുവാവ് അപഹരിച്ചു

മധ്യവയസ്ക്കൻ്റെ ഫോൺ ബൈക്കിൽ എത്തിയ യുവാവ് അപഹരിച്ചു

തലയോലപ്പറമ്പ്: ഫോൺ ചെയ്യാനെന്ന വ്യാജേന മധ്യവയസ്ക്കൻ്റെ പുതിയ ഫോൺ വാങ്ങിയ ശേഷം ബൈക്കിൽ എത്തിയ യുവാവ് കടന്ന് കളഞ്ഞു. തലയോലപ്പറമ്പ് ആശുപത്രിക്കവലയ്ക്ക് സമീപം തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. പള്ളിക്കവല - സിലോൺ കവല റോഡിലുള്ള പെട്രോൾ പമ്പിന് സമീപം കളത്തി പ്പറമ്പിൽ ജോയി (55) യുടെ 12,000 രൂപ വിലവരുന്ന പുതിയ ഫോണാണ് ബൈക്കിൽ എത്തിയ യുവാവ് അപഹരിച്ചത്. ജോയി വീടിന് സമീപത്തെ കടയുടെ വരാന്തയിൽ ഇരിക്കുന്നതിനിടെ ബൈക്കിൽ എത്തിയ യുവാവ് വാഹനം നിർത്തി ജോയിയോട്  കുറച്ചു നേരം സംസാരിച്ച ശേഷം ഫോൺ ചെയ്യാൻ എന്ന വ്യാജേന ജോയിയുടെ കൈയ്യിൽ നിന്നും ഫോൺ വാങ്ങി ബൈക്ക് സ്റ്റാർട്ടാക്കി അതിവേഗത്തിൽ ഓടിച്ച് പോവുകയായിരുന്നു. സംഭവത്തിൽ തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രദേശത്തെ സി.സി. ടി.വി കേന്ദ്രീകരിച്ച് മോഷ്ടാവിനായുള്ള അന്വേഷണം ഊർജ്ജിതമാക്കി.