മെഡിസിൻ ബാങ്ക് ഉദ്ഘാടനം ഇന്ന്

കടുത്തുരുത്തി: ഞീഴൂർ നിത്യ സഹായകൻട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള മെഡിസിൻ ബാങ്ക് പദ്ധതിയുടെ ഉദ്ഘാടനം കടുത്തുരുത്തി താഴത്തുപള്ളി വികാരി റവ: ഫാ: മാത്യു ചന്ദ്രൻ കുന്നന്നേൽ കടുത്തുരുത്തി വലിയ പള്ളിയിൽ വച്ച് നിർവ്വഹിക്കും. വലിയ പള്ളി വികാരി റവ:ഫാ: ജോൺസൺ നീലനിരപ്പേൽ ആശിർ വദിക്കും. നിത്യ സഹായകൻ ട്രസ്റ്റ് പ്രസിഡന്റ് അനിൽ ജോസഫ് അദ്ധ്യക്ഷത വഹിക്കും.കടുത്തുരുത്തി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സാനി കണിയാമ്പറമ്പിൽ, മെഡിസിൻ ബാങ്ക് പ്രമോട്ടർ ലംബോച്ചൻ പന്നി വേലിൽ, ഹോം കോർഡിനേറ്റർജിയോ കുന്നശേരിൽ, അമ്മ വീട് ഭവൻ സെക്രട്ടറി സിന്ധു വി.കെ., വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കെ.കെ., എന്നിവർ സംസാരിക്കും. ആരംഭത്തിൽ 15 - ഇടങ്ങളിൽ കളക്ഷൻ ബോക്സുകൾ സ്ഥാപിക്കും. ഉപയോഗ ശേഷമുള്ള മരുന്നുകൾ, ഡയപ്പർ, അണ്ടർ പാഡുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഹോസ്പ്പിറ്റൽ കട്ടിലുകൾ എന്നിവ ഉൾപ്പടെ ഉപകരണങ്ങൾ മെഡിസിൻ ബാങ്ക് വഴി ശേഖരിച്ച് ആവശ്യകാർക്ക് വിതരണം ചെയ്യുന സ്കീമാണ് മെഡിസിൻ ബാങ്ക്. രക്ഷാധികാരി തോമസ് അഞ്ചമ്പിൽ, വൈസ് പ്രസിഡന്റ് സുരേന്ദ്രൻകെ.കെ., മീഡിയ കോർഡിനേറ്റർ അർജ്ജുൻ തൈക്കൂട്ടത്തിൽ, യൂത്ത് കോർഡിനേറ്റർ ജോമിൻ ചാലിൽ, ക്ലാരമ്മ ബാബു, റൂബി ആര്യന്തടം, നേഴ്സ് മാരായ റീത്ത ജയ്സൺ, സൗമ്യ, ജയ്സൺ വാലയിൽ, ചാക്കോച്ചൻ കുര്യന്തടം, ജയിംസ് കാവാട്ടു പറമ്പിൽ എന്നിവർ നേതൃത്വം നല്കും