പെൻഷണേഴ്സ് യൂണിയൻ മെഡിക്കൽ ക്യാമ്പ്
വെള്ളൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വെള്ളൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 26 ന് വെള്ളൂർ പടിഞ്ഞാറ്റുകാവ് ശ്രീഭദ്ര അന്നദാന മണ്ഡപത്തിൽ സൗജന്യ രോഗനിർണയ ക്യാമ്പ് നടത്തും.
വെള്ളൂർ പഞ്ചായത്ത് പ്രസിഡണ്ട് സാജിത യൂസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
കെ.എസ്.എസ്.പി.യു യൂണിറ്റ് പ്രസിഡണ്ട് ജോർജ് വർഗീസ് അദ്ധ്യക്ഷത വഹിക്കും.
തൊടുപുഴ ഹോളി ഫാമിലി ഹോസ്പിറ്റൽ ഡോ. ഷിജി തോമസ് വർഗീസ്,
പെൻഷണേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി യു. ചന്ദ്രശേഖരൻ, ബ്ലോക്ക് സെക്രട്ടറി എ. പത്രോസ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് ചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ ഷാൻ്റി സനൽ, അമ്പിളി അജിത് എന്നിവർ പ്രസംഗിക്കും.

പെൻഷനേഴ്സ് യൂണിയൻ നടപ്പിലാക്കി വരുന്ന സാന്ത്വനം പദ്ധതിയുടെ ഭാഗമായാണ് വിവിധ ഭാഗത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തി ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ജി. പ്രസാദ്, ടി.എം പുഷ്കരൻ, ബി. രാജലക്ഷ്മി, ചന്ദ്രൻ കോതോടത്തിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.
Comments ()