മേക്കര ഷണ്‍മുഖ വിലാസം ക്ഷേത്രത്തില്‍ മീനപ്പൂയ മഹോത്സവം; കൊടിയേറ്റ് നാളെ
വൈക്കം: കുലശേഖരമംഗലം മേക്കര ശ്രീഷണ്‍മുഖവിലാസം ക്ഷേത്രത്തിലെ മീനപ്പൂയ മഹോത്സവം 23 മുതല്‍ 28 വരെ ആഘോഷിക്കും. 22ന് വൈകിട്ട് ഉത്സവ പ്രാരംഭ ചടങ്ങുകള്‍ തുടങ്ങും. കൊടിയേറ്റാനുള്ള കൊടിക്കൂറയും കൊടിക്കയറും വൈകിട്ട് 5ന് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ 9നും 11നും ഇടക്കുള്ള സമയത്ത് ക്ഷേത്രം തന്ത്രി ശംഭു നമ്പൂതിരി ഉത്സവത്തിന് കൊടിയേറ്റും. ക്ഷേത്രം മേല്‍ശാന്തി ചെമ്മനത്തുകര ദീപു ശാന്തി സഹകാര്‍മ്മികനാകും. കൊടിയേറ്റിന് ശേഷം 12.30ന് അന്നദാനം, വൈകിട്ട് 5ന് കാഴ്ച ശ്രീബലി, ദേശതാലപ്പൊലി, നൃത്തനൃത്ത്യങ്ങള്‍, ഡാന്‍സ്, കൈകൊട്ടിക്കളി, കരോക്കെ ഗാനമേള എന്നിവ നടക്കും. ചൊവ്വാഴ്ച രാവിലെ 9ന് ഉത്സവബലിയുടെ ചടങ്ങുകള്‍ തുടങ്ങും. 11ന് ഉത്സവബലി ദര്‍ശനം നടക്കും. വൈകിട്ട് 5.30ന് കാഴ്ച ശ്രീബലി, 6ന് താലംവരവ്, വൈകിട്ട് 7ന് കൈകൊട്ടിക്കളി, 7.30ന് ഫ്യൂഷന്‍ കൈകൊട്ടിക്കളി, 8ന് ഭക്തിഗാനസുധ എന്നിവ നടക്കും. ബുധനാഴ്ച രാവിലെ 11ന് സര്‍പ്പങ്ങള്‍ക്ക് തളിച്ചുകുട, വൈകിട്ട് 6ന് കുംഭകുട ഘോഷയാത്ര, വൈകിട്ട് 7ന് പുഷ്പാഭിഷേകം, ഫ്യൂഷന്‍ തിരുവാതിര, 7.30ന് ചാക്യാര്‍കൂത്ത് എന്നിവ നടക്കും. വ്യാഴാഴ്ച വൈകിട്ട് 6ന് ദേശതാലപ്പൊലി, ശൂലംകുത്തും കാവടിയും, കൈകൊട്ടിക്കളി, വണ്‍മാന്‍ ഷോ, ഭക്തിഗാനമേള എന്നിവ നടക്കും. വെള്ളിയാഴ്ച രാവിലെ 8ന് കാഴ്ച ശ്രീബലി, വൈകിട്ട് 4ന് കാവടിഘോഷയാത്ര, പകല്‍പ്പൂരം, ദീപക്കാഴ്ച, ആകാശവിസ്മയം, പള്ളിവേട്ട നടക്കും. വൈകിട്ട് 5ന് തിരുആറാട്ട്, ദീപക്കാഴ്ച, ഗാനമേള എന്നിവയും നടക്കും
Comments ()