|
Loading Weather...
Follow Us:
BREAKING

മേല്‍ശാന്തി സമാജം വാര്‍ഷികാഘോഷം സമാപിച്ചു

മേല്‍ശാന്തി സമാജം വാര്‍ഷികാഘോഷം സമാപിച്ചു
ശബരിമല-മാളികപ്പുറം മേല്‍ശാന്തി സമാജത്തിന്റെ ചിന്മുദ്രം 2025-ന്റെ ഭാഗമായി നടത്തിയ മേല്‍ശാന്തി സമാജം വാര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളനം സി.കെ. ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ശബരിമല - മാളികപ്പുറം മേല്‍ശാന്തി സമാജത്തിന്റെ ചിന്മുദ്രം 2025-ന്റെ 3-ാമത്  മേല്‍ശാന്തി സമാജം വാര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളനം സി.കെ. ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് ഏഴിക്കോട് ശശി നമ്പൂതിരി അധ്യക്ഷത വഹിച്ചു. 25 വര്‍ഷമായി ഒരേ ക്ഷേത്രത്തില്‍ പൂജ ചെയ്യുന്ന മേല്‍ശാന്തി സമാജത്തിലെ അംഗങ്ങളെയും യോഗക്ഷേമസഭ വൈക്കം ഉപസഭയിലെ അംഗത്തെയും സമ്മേളനവേദിയില്‍ ആദരിച്ചു. മാളികപ്പുറം മേല്‍ശാന്തി റെജികുമാര്‍ നീലകണ്ഠന്‍ നമ്പൂതിരി, ട്രഷറര്‍ എന്‍. ദാമോദരന്‍ പോറ്റി, കണ്‍വീനര്‍ രാജീവ് വി. നമ്പൂതിരി, പി.ജെ. നാരായണന്‍ നമ്പൂതിരി, വൈക്കം പി.എന്‍. നമ്പൂതിരി, യോഗക്ഷേമസഭ ജില്ലാ പ്രസിഡന്റ് ഡോ. കെ.എസ്. രാജ്കുമാര്‍, കാമ്പള്ളി ശങ്കരന്‍ വേണുഗോപാല്‍, ഗോപാലകൃഷ്ണ പെരിയോന്‍, വി.കെ. നീലകണ്ഠന്‍ നമ്പൂതിരി, സതീഷ് എസ്. പോറ്റി, ശ്രീധര്‍ മഹാദേവന്‍ എന്നിവര്‍ പ്രസംഗിച്ചു. മുന്‍ ശബരിമല മേല്‍ശാന്തിമാരായ വൈക്കം മോനാട്ടുമന കൃഷ്ണന്‍ നമ്പൂതിരിയെയും തിരുവല്ല പെരിയമനയില്‍ വാസുദേവ ശര്‍മ്മയെയും ചടങ്ങിൽ ആദരിച്ചു.  സമാജത്തിന്റെ വരുന്ന മൂന്ന് വര്‍ഷത്തിലേക്കുള്ള ഭരണസമിതിയില്‍ പുതുമന മനു നമ്പൂതിരി (പ്രസിഡന്റ്), മാടവന പരമേശ്വരന്‍ നമ്പൂതിരി (സെക്രട്ടറി), ഇടമന ദാമോദരന്‍ നമ്പൂതിരി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.