|
Loading Weather...
Follow Us:
BREAKING

മഹാദേവ ക്ഷേത്രത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് തുടങ്ങി

മഹാദേവ ക്ഷേത്രത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് തുടങ്ങി
വി.എസ്.എം ആശുപത്രിയും, സേവാഭാരതി വൈക്കം യൂണിറ്റും സംയുക്തമായി മഹാദേവക്ഷേത്രത്തിൽ ആരംഭിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ.എസ്. വിഷ്ണു ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വൈക്കത്തഷ്ടമിയോട് അനുബന്ധിച്ച് വർഷങ്ങളായി വി.എസ്.എം. ആശുപത്രിയും, സേവാഭാരതി വൈക്കം യൂണിറ്റും സംയുക്തമായി ക്ഷേത്രത്തിൽ നടത്തിവരുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് തുടങ്ങി. ഇന്ന് രാവിലെ 10 30 ന് വൈക്കം മഹാദേവ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ.എസ്. വിഷ്ണു ഉദ്ഘാടനം ചെയ്തു. പൊലീസ് കൺട്രോൾ റൂം എ.എസ്.ഐ. സി.എൻ. ജതീഷ്, വി.എസ്.എം. ആശുപത്രി ട്രസ്റ്റ് സെക്രട്ടറി പി. പ്രകാശൻ, സേവാഭാരതി യൂണിറ്റ് പ്രസിഡൻ്റ് എസ്. സജിമോൻ, വൈസ് പ്രസിഡൻ്റ് ബി. സുനിൽ സെക്രട്ടറി കെ.പി. ഷാജി, ജോ.സെക്രട്ടറി കെ.പി. മനോജ്, എം.ആർ. ഉണ്ണി, പത്മനാഭക്കുറുപ്പ്, ശ്രീലത സുനിൽ, രാധാകൃഷ്ണൻ, ബാലമുരളി  ആശുപത്രി ജീവനക്കാരായ ശ്രുതി, ഗീത, മണിയൻ, സൂര്യ, വിജിത, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഇന്നുമുതൽ തുടർച്ചയായി അഞ്ചു ദിവസം പകലും രാത്രിയും മെഡിക്കൽ ക്യാമ്പിന്റെ സേവനം ഭക്തജനങ്ങൾക്ക് ലഭ്യമാണ്.