മഹാദേവൻ്റെ സോപാനത്ത് കാൽ നൂറ്റാണ്ട്: സന്തോഷിന് ഇത് ജന്മസുകൃതം
ആർ.സുരേഷ് ബാബു
വൈക്കം: വൈക്കം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ വൈക്കം കടവിൽ പറമ്പിൽ കെ.വി. സന്തോഷ് കുമാർ 25 വർഷമായി അഷ്ടമിക്ക് ക്ഷേത്രത്തിലെ സോപാനം ഡ്യൂട്ടി നോക്കിവരുന്നു. 2001 ലാണ് ആദ്യമായി ഡ്യൂട്ടി നോക്കിയത്. ഏത് സ്റ്റേഷനിൽ ജോലി ചെയ്താലും അഷ്ടമി സ്പെഷ്യൽ ഡ്യൂട്ടി മുടങ്ങാതെ സന്തോഷിനെ തേടിയെത്തും. മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന മൂന്ന് വടക്കുപുറത്ത് പാട്ടുകൾക്ക് ഡ്യൂട്ടി ചെയ്യാനുള്ള നിയോഗവും ലഭിച്ചത് വൈക്കത്തപ്പൻ്റെ അനുഗ്രഹമായി സന്തോഷ് വിശ്വസിക്കുന്നു. ഒൻപതാം ഉത്സവനാളിൽ സന്തോഷ് കുമാറിൻ്റെ പ്രഭാഷണവും ക്ഷേത്രത്തിലുണ്ട്. ഉച്ചക്ക് 1 മണിക്കാണ് പ്രഭാഷണം. കഴിഞ്ഞ കുറേ വർഷങ്ങളായി സന്തോഷ് കുമാർ വൈക്കത്തും ഉദയനാപുരത്തും മറ്റ് വിവിധ ക്ഷേത്രങ്ങളിലും പ്രഭാഷണം നടത്താറുണ്ട്.