മഹാദേവ സന്നിധിയിൽ ഗംഗാതരംഗം നാളെ
വൈക്കം: വയലിനിൽ സ്വരവിസ്മയം തീർക്കുന്ന പ്രശസ്ത യുവകലാകാരി ഗംഗാ ശശിധരൻ അവതരിപ്പിക്കുന്ന ഗംഗാതരംഗം നാളെ വൈകിട്ട് 7.45 ന് മഹാദേവ ക്ഷേത്രത്തിലെ കലാമണ്ഡപത്തിൽ അരങ്ങേറും. വൈക്കത്തിൻ്റെ സ്വന്തം ഡ്രംസ് കലാകാരനും ഭവൻസ് സ്ക്കൂൾ അദ്ധ്യാപകനുമായ വിജയകുമാർ വൈക്കമാണ് ഡ്രം പാഡ്. തൃപ്പൂണിത്തുറ ശ്രീകുമാർ തകിലും, മാഞ്ഞൂർ ഉണ്ണികൃഷ്ണൻ ഘടവും, ചേർത്തല സുനിൽ ലാൽ കീബോർഡും വായിക്കും. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡൻ്റ് പി.വി. ബിനേഷാണ് ഗംഗാതരംഗം വഴിപാടായി ക്ഷേത്രത്തിൽ സമർപ്പിക്കുന്നത്.