മഹാദേവ സന്നിധിയിൽ മുക്കുടി കൂട്ട് സമർപ്പിച്ചു
ആർ. സുരേഷ്ബാബു
വൈക്കം: മഹാദേവക്ഷേത്രത്തിൽ മുക്കുടി കൂട്ട് സമർപ്പിച്ചു. തൃശൂർ വടക്കാഞ്ചേരി കുട്ടൻചേരിൽ ശ്രീകുമാർ മൂസത്, ജിതേഷ് അരപ്പനാട്ട് തുടങ്ങിയവരാണ് ക്ഷേത്രത്തിൽ ദർശനം നടത്തി സോപാന നടയിൽ മുക്കുടി കൂട്ട് സമർപ്പിച്ചത്. ഔഷധ സസ്യങ്ങൾ ഉപയോഗിച്ച് ഒരുക്കിയെടുത്ത ഔഷധ കൂട്ട് ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ വച്ച് ശുദ്ധമായ മോരിൽ ചേർത്ത് പാകപ്പെടുത്തിയ ശേഷമാണ് വൈക്കത്തപ്പന് നിവേദിക്കുന്നത്. ഉത്സവ സമയത്ത് നിവേദ്യങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഫലമായി ഉണ്ടായേക്കാവുന്ന അജീർണ്ണത്തിന് പ്രതിവിധിയായി വൈക്കത്തപ്പന് നടത്തുന്ന നിവേദ്യമാണ് മുക്കൂടി. ആറാട്ട് കഴിഞ്ഞ് അടുത്ത ദിവസമായ 14 ന് രാവിലെ 11ന് ഉച്ചപ്പൂജയുടെ പ്രസന്ന പൂജയ്ക്കാണ് മുക്കുടി നേദിക്കുന്നത്. ഡെപ്യൂട്ടി കമ്മിഷണർ ഇൻ ചാർജ് സി.എസ്. പ്രവീൺ കുമാർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ജെ.എസ്. വിഷ്ണു എന്നിവർ സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.