|
Loading Weather...
Follow Us:
BREAKING

മികച്ച കർഷകരെ ആദരിച്ച് തലയോലപ്പറമ്പ് റോട്ടറി ക്ലബ്

മികച്ച കർഷകരെ ആദരിച്ച് തലയോലപ്പറമ്പ് റോട്ടറി ക്ലബ്
കർഷക ദിനാചരണത്തിന്റെ ഭാഗമായി തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൻ മികച്ച കർഷകരെ ആദരിച്ചു

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. റോട്ടറി ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് റെജി ആറക്കൽ ഉദ്ഘാടനം ചെയ്തു.  മികച്ച കർഷകനായി തെരത്തെടുത്ത ദമോദരൻ കരിയത്തറ, തോമസ് മുണ്ടക്കൽ, വേണു വിജയനിലയം എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. റോട്ടറി ക്ലബ്ബ് അംഗങ്ങളായ വി.പി ഉണ്ണികൃണൻ, ഷിജോ. പി.എസ്, രാജീവ്. പി.കെ, കണ്ണൻ കൂരാപ്പള്ളിൽ, ദിൻ രാജ്, പി.വി വിനോദ് ബാബു, പി. പ്രസാദ്, സീതു ശശിധരൻ, ബിനോയ്. എസ്, രകേഷ്, സന്തോഷ് മൂഴിക്കരോട്ട് തുടങ്ങിയവർ പ്രസംഗിച്ചു. കർഷകർക്ക് പച്ചക്കറി തൈകളുടെ വിതരണവും നടത്തി.