|
Loading Weather...
Follow Us:
BREAKING

മിടായിക്കുന്നം പുണ്ഡരികപുരം ക്ഷേത്രത്തിലെ ആയില്ല്യ മഹോൽസവം ഭക്തി സാന്ദ്രമായി

മിടായിക്കുന്നം പുണ്ഡരികപുരം ക്ഷേത്രത്തിലെ ആയില്ല്യ മഹോൽസവം ഭക്തി സാന്ദ്രമായി
മിടായിക്കുന്നം പുണ്ഡരികപുരം ക്ഷേത്രത്തിലെ ആയില്ല്യ മഹോൽസവത്തിന് ക്ഷേത്രം മേൽശാന്തി പുനം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി കാർമ്മികത്വം വഹിക്കുന്നു

തലയോലപ്പറമ്പ്: മിടായിക്കുന്നം പുണ്ഡരികപുരം ക്ഷേത്രത്തിലെ സർപ്പ സങ്കേതത്തിൽ നടന്ന ആയില്ല്യ മഹോൽസവം ഭക്തി സാന്ദ്രമായി. തളിച്ചുകൊടുക്കൽ, നീറുംപാലും തുടങ്ങിയ വിശേഷാൽ വഴിപാടുകൾ നടന്നു. ക്ഷേത്രം മേൽശാന്തി പുനം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, വേലിമാം കോവിൽ ഇല്ലത്ത് നാരായണൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി തുടങ്ങിയവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. വിവിധ ഇടങ്ങളിൽ നിന്നായി നൂറുകണക്കിന് ഭക്തജനങ്ങൾ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് എത്തിയിരുന്നു.