മന്നം ആത്മാഭിമാന സദസ്സ് നടത്തി
വൈക്കം: എൻ.എസ്.എസ് നേതൃത്വത്തിൻ്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും കെടുകാര്യസ്ഥതയ്ക്കും എതിരേയും നായർ സമുദായത്തെ വഞ്ചിച്ച ജനറൽ സെക്രട്ടറി സുകുമാരൻ നായർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും വൈക്കത്ത് മന്നം ആത്മാഭിമാന സദസ്സ് സംഘടിപ്പിച്ചു. ബോട്ട് ജെട്ടി മൈതാനിയിൽ നടന്ന ആത്മാഭിമാന സദസ്സ് കോന്നി എൻ.എസ്.എസ്. കോളേജ് മുൻ പ്രിൻസിപ്പാൾ പ്രൊഫ.കോന്നി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് മുൻ ഡയറക്ടർ ബോർഡ് അംഗം ഡോ.സി.ആർ. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ടി.കെ.ജി. നായർ, ബ്രിഗേഡിയർ ഡോ. മോഹനൻ പിള്ള, വിംഗ് കമാൻഡർ അനിൽ കെ. നായർ മാല്യത്ത്, അയർക്കുന്നം രാമൻ നായർ, എം. ഗോപാലകൃഷ്ണൻ, എസ്. നവകുമാരൻ നായർ, വി.എൻ. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.