|
Loading Weather...
Follow Us:
BREAKING

മന്നം ജാതി മത ഭേദങ്ങൾക്കതീതമായി നിലകൊണ്ട നായകൻ: എം.സംഗീത് കുമാർ

മന്നം ജാതി മത ഭേദങ്ങൾക്കതീതമായി നിലകൊണ്ട നായകൻ: എം.സംഗീത് കുമാർ
വൈക്കം താലൂക്ക് നായർ മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് എൻ.എസ്.എസ്. വൈസ് പ്രസിഡൻ്റ് എം. സംഗീത്കുമാർ പ്രസംഗിക്കുന്നു

വൈക്കം: സമൂഹത്തിലെ മറ്റ് വിഭാഗങ്ങൾ നേരിട്ട പ്രശ്നങ്ങൾക്ക്, അവർക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങൾക്ക് വേണ്ടി ശക്തമായ പോരാട്ടം നടത്തിയവരിൽ മുൻപന്തിയിൽ എന്നും മന്നത്ത് പത്മനാഭനുണ്ടായിരുന്നുവെന്ന് എൻ.എസ്.എസ് വൈസ് പ്രസിഡൻ്റ് എം. സംഗീത് കുമാർ പറഞ്ഞു. വൈക്കത്ത്  നായർ മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മന്നത്ത് പത്മനാഭന്റെ ദർശനങ്ങളും ആദർശനങ്ങളുമാണ് ഇന്നും എൻ.എസ്.എസ്.  പിന്തുടരുന്നത്. മന്നം സോഷ്യൽ സർവിസ് സൊസൈറ്റിയിലൂടെയും പത്മ ഹോട്ടലിലൂടെയും അനവധി പേർക്ക് തൊഴിൽ നല്കുവാൻ എൻ.എസ്.എസ്സിന് സാധിച്ചിട്ടുണ്ട്. എൻ.എസ്.എസ്സിൻ്റെ ശക്തമായ പരിശ്രമത്തിന്റെ ഫലമായി മുന്നോക്ക വിഭാഗക്കാർക്കായി  കേരളത്തിൽ മുന്നോക്ക വിഭാഗക്ഷേമ കോർപ്പറേഷൻ സ്ഥാപിക്കുവാനും കഴിഞ്ഞതായി സംഗീത് കുമാർ പറഞ്ഞു.