|
Loading Weather...
Follow Us:
BREAKING

മന്നം നവോത്ഥാന സൂര്യൻ പരിപാടി

മന്നം നവോത്ഥാന സൂര്യൻ പരിപാടി
താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ മന്നം നവോത്ഥാന സൂര്യൻ പരിപാടിയുടെ നിധി കരയോഗം പ്രസിഡന്റ് വി.എം. രാധാകൃഷ്ണൻ നായർ ഏറ്റുവാങ്ങുന്നു

വൈക്കം: താലൂക്ക് എൻ.എസ്സ്.എസ്സ് യൂണിയന്റെ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന മന്നം നവോത്ഥാന സൂര്യൻ പരിപാടിയുടെ ഭാഗമായി നടത്തുന്ന ക്ഷേമ പദ്ധതികളുടെ നടത്തിപ്പിനുളള നിധി സമാഹരണം ചെമ്മനത്തുകര 1173ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ വിഹിതം യൂണിയന് കൈമാറി. മുതിർന്ന കരയോഗ അംഗളായ പുഷ്പ്പമംഗലത്ത് ശശിധരൻ നായരുടേയും, മുരളി നിവാസിൽ ജാനകിയമ്മയുടേയും പക്കൽ നിന്നും ആദ്യ സംഭാവനകൾ കരയോഗം പ്രസിഡന്റ് വി.എം. രാധാകൃഷ്ണൻ നായർ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് എം. ഹരിഹരൻ, സെക്രട്ടറി രാകേഷ്. ടി. നായർ, ട്രഷറർ പി.സി. ശ്രീകാന്ത്, യൂണിയൻ ഭാരവാഹികളായ പി.എസ്. വേണു ഗോപാൽ, ജി. സുരേഷ് ബാബു, അനൂപ്. ആർ. നായർ, പി. വിനോദ്കുമാർ എന്നിവർ പങ്കെടുത്തു.