മന്നം നവോത്ഥാന സൂര്യൻ-നായർ മഹാസമ്മേളനം വിജയിപ്പിക്കും

വൈക്കം: മന്നം നവോത്ഥാന സൂര്യൻ പരിപാടിയുടെ ഭാഗമായി സെപ്തംബർ 13ന് താലൂക്ക് എൻ എസ് എസ് യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന നായർ മഹാസമ്മേളനം വൻ വിജയമാക്കാൻ വൈക്കം കിഴക്കുഞ്ചേരി വടക്കേമുറി 1878ാം നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം തീരുമാനിച്ചു. കരയോഗം ഹാളിൽ നടന്ന സമ്മേളനം യൂണിയൻ സെക്രട്ടറി അഖിൽ. ആർ. നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്. ഹരിദാസൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. വിജയകുമാർ, ക്ഷേത്രം സെക്രട്ടറി കെ.ടി. രാംകുമാർ, വനിത സമാജം സെക്രട്ടറി അംബിക രാംകുമാർ, ഭാരവാഹികളായ എൻ.ജി. ബാലചന്ദ്രൻ, ജഗദംബിക എളളുക്കടവ്, ബി. ജയകുമാർ തെയ്യാനത്തുമഠം, എൻ എസ് എസ് ടൗൺ മേഖല കൺവീനർ എസ്.യു. കൃഷ്ണകുമാർ, കെ.ജയലക്ഷ്മി, മീരമോഹൻദാസ്, രമ്യ ശിവദാസ്, അഭിലാഷ്. ബി നായർ എന്നിവർ പ്രസംഗിച്ചു. എം.ജി. യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് ദേവിക കൃഷ്ണ, മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിച്ചു