മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രകടനം നടത്തി
വൈക്കം: മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ വൈക്കത്ത് പ്രകടനം നടത്തി. ഗണേഷിനെ വീട്ടിൽ മറ്റൊരു സ്ത്രീയുമായി മോശം സാഹചര്യത്തിൽ കണ്ടതായി ഭാര്യയുടെ പരാതി ഉയർന്നിരുന്നു. തുടർന്ന് പോലീസിലെ അറിയിച്ചിട്ട് നടപടിയുണ്ടായില്ല എന്നുമാണ് ഭാര്യ ആക്ഷേപം ഉന്നയിച്ചത്. എന്നാൽ സംഭവം നിഷേധിക്കാതെയായിരുന്നു ഗണേഷ്കുമാറിന്റെ പ്രതികരണം. ഗണേഷ്‌കുമാറിനെതിരെ ഗുരുതര ആരോപണമാണ് ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ചത്. മന്ത്രിയെ കാണരുതാത്ത സാഹചര്യത്തിൽ കണ്ടെന്നും ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സ്‌റ്റാഫ് തടഞ്ഞെന്നും ബിന്ദു മേനോൻ പറഞ്ഞു. തന്റെ ഫോൺ പിടിച്ചുവാങ്ങാൻ സ്റ്റാഫ് ശ്രമിച്ചു. അവിടെയുണ്ടായിരുന്ന സ്ത്രീയെ മന്ത്രിയുടെ സ്‌റ്റാഫ് കാറിൽ കൊണ്ടുപോയി. മന്ത്രി ഉള്ളിൽ കയറി വാതിൽ അടച്ചു. സ്റ്റാഫ് എന്നെ വാതിൽ തുറക്കാൻ സമ്മതിച്ചില്ലെന്നും ബന്ധുവായ ആർ. ശ്രീലേഖ പറഞ്ഞതനുസരിച്ച് 112ൽ വിളിച്ചു. എന്നാൽ പൊലീസ് ഇടപെടാൻ തയ്യാറായില്ലെന്നും ബിന്ദു മേനോൻ പറഞ്ഞത്. ഗണേഷ്കുമാർ മന്ത്രിസ്ഥാനത്ത് തുടരുന്നത് ഭൂഷണമല്ല. ഔദ്യോഗിക കൃത്യ നിർവഹണത്തിൽ മന്ത്രി പൊലീസിനെ തടഞ്ഞതായും മുഖ്യമന്ത്രി മറുപടി പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു. ഗണേഷിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും രംഗത്തെത്തി. ഉമ്മൻചാണ്ടിയോടുള്ള നീതികേടിനുള്ള കൂലി ഗണേഷ് കുമാറിന് കിട്ടി. അതിജീവിതകളെ ചൂഷണം ചെയ്യുന്ന സർക്കാരാണിതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
Comments ()