|
Loading Weather...
Follow Us:
BREAKING

മന്ത്രി പി. രാജീവിന്റെ വൈക്കത്തെ പുരയിടത്തില്‍ നടത്തിയ പച്ചക്കറി കൃഷിയ്ക്ക് നൂറ് മേനി വിളവ്

മന്ത്രി പി. രാജീവിന്റെ വൈക്കത്തെ പുരയിടത്തില്‍ നടത്തിയ പച്ചക്കറി കൃഷിയ്ക്ക് നൂറ് മേനി വിളവ്
മന്ത്രി പി. രാജീവിന്റെ വൈക്കത്തെ രണ്ട് ഏക്കര്‍ പുരയിടത്തില്‍ നടത്തിയ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പിലെ ഉല്‍പ്പന്നങ്ങള്‍ വൈക്കം ടൗണ്‍ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുന്നു

വൈക്കം: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലെ പച്ചക്കറി വികസന പദ്ധതിയ്ക്ക് മാതൃക തീര്‍ത്ത് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. വൈക്കം തോട്ടുവക്കത്ത് കെ.വി. കനാലിന്റെ തീരത്ത് മന്ത്രിയുടെ സ്വന്തം പുരയിടത്തിലെ രണ്ട് ഏക്കര്‍ സ്ഥലത്ത് നടത്തിയ വിവധയിനം പച്ചക്കറി കൃഷികളുടെ വിളവെടുപ്പില്‍ നൂറ് മേനി വിളവ് മന്ത്രിയെ ആശ്ചര്യപെടുത്തി. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഓരോയിനങ്ങളിലും വിത്തുകള്‍ പാകിയത്. ബുധനാഴ്ച രാവിലെ വിളവെടുപ്പിന് എത്തിയപ്പോള്‍ പുരയിടം മുഴുവന്‍ പച്ചപ്പ് നിറഞ്ഞ കാഴ്ചയായിരുന്നു. കൃഷി വകുപ്പിന്റെ നേതൃത്വത്തിലാണ് ഓരോയിനങ്ങളിലും കൃഷി നടത്തിയത്. വെണ്ട, മുളക്, വഴുതന, തക്കാളി, കുക്കുമ്പര്‍, ചീര, ശീതകാല പച്ചക്കറികളായ ക്യാബേജ്, കൊളിഫ്ലവര്‍ തുടങ്ങിയ ഇനങ്ങളില്‍ പൂവും കായും നിറഞ്ഞ് വിളവെടുപ്പിന് പാകമെത്തിയ കൃഷിത്തോട്ടം ആരേയും ആകര്‍ഷിക്കുന്നതായിരുന്നു. ആദ്യ വിളവെടുപ്പിലെ ഉല്‍പ്പന്നങ്ങള്‍ വൈക്കം ടൗണ്‍ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി മന്ത്രി കൈമാറി. ചടങ്ങില്‍ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തര്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ സൗദാമിനി അഭിലാഷ്, ആത്മാ പ്രോജക്ട് ഡയറക്ടര്‍ മിനി ജോര്‍ജജ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ റെജി മോള്‍, ഡോ. അനീസ്, കൃഷി ഉദ്യോഗസ്ഥരായ മെയ്‌സണ്‍ മുരളി, ലിഡ, ആശ, നിമിഷ, സിജി, രമ്യാ, സുമോള്‍, സരിത, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളായ പി. ശശിധരന്‍, ഡി. രഞ്ജിത് കുമാര്‍, അധ്യാപക പ്രതിനിധികള്‍, നഗരസഭ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.