|
Loading Weather...
Follow Us:
BREAKING

മറവൻതുരുത്ത് ഗവ.യു.പി സ്കൂളിൽ ആയുർവേദ ദിനാഘോഷവും യോഗ പരിശീലനവും നടത്തി

മറവൻതുരുത്ത് ഗവ.യു.പി സ്കൂളിൽ ആയുർവേദ ദിനാഘോഷവും യോഗ പരിശീലനവും നടത്തി
മറവൻതുരുത്ത് ഗവ.യു.പി. സ്കൂളിൽ നടന്ന ആയുർവേദ ദിനാഘോഷം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. പ്രീതി ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: മറവൻതുരുത്ത് ഗവ.യു.പി. സ്കൂളിൽ ആയുർവേദ ദിനാഘോഷം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. പ്രീതി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി. സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. ആയുർവേദ ഡോക്ടർ മനു. ആർ മംഗലത്ത് മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പ്രദീപ്, പ്രധാന അധ്യാപകൻ സി.പി. പ്രമോദ്, യോഗ ഇൻസ്‌ട്രക്റ്റർ ശാലിനി, പി.ടി.എ. വൈസ് പ്രസിഡന്റ്‌ വി.പി. ജയകുമാർ, എസ്.എം.സി. വൈസ് ചെയർമാൻ വേണുഗോപാൽ, എം.പി.ടി.എ. പ്രസിഡന്റ്‌ സൗധ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന്  കുട്ടികൾക്ക് യോഗ പരിശീലനം നൽകി.