മറവൻതുരുത്ത് ഗവ.യു.പി സ്കൂളിൽ ടോയ്ലറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു
തലയോലപ്പറമ്പ്: കോട്ടയം ജില്ലാ പഞ്ചായത്തിന്റെയും മറവൻതുരുത്ത് ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മറവൻതുരുത്ത് ഗവ.യു.പി സ്കൂളിൽ നിർമ്മിച്ച ടോയ്ലറ്റ് സമുച്ചയം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം രേഷ്മ പ്രവീൺ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാരായ ബി. ഷിജു, ബിന്ദു പ്രദീപ്, സീമാ ബിനു വാർഡ് മെമ്പർ സി. സുരേഷ്‌കുമാർ, പി.ടി.എ. പ്രസിഡന്റ് അഡ്വ. പി.ആർ. പ്രമോദ്, വൈസ് പ്രസിഡന്റ് വി.പി. ജയകുമാർ, എം.പി.ടി.എ. പ്രസിഡന്റ് സൗധ, എസ്.എം.സി വൈസ് ചെയർമാൻ വേണുഗോപാൽ, സ്കൂൾ ഹെഡ്മാസ്റ്റർ സി.പി. പ്രമോദ്, അധ്യാപകൻ ബോബി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു