മറവൻതുരുത്ത് ശാന്തിനികേതൻ എൽ.പി. സ്ക്കൂളിലെ ടോയലറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു

വൈക്കം: മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽപ്പെടുത്തി ശുചിത്വ മിഷൻ്റെ സഹായത്തോടെ ശാന്തിനികേതൻ എൽ പി സ്ക്കൂളിൽ നിർമ്മിച്ച ടോയലറ്റ് സമുച്ചയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. പ്രീതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.ടി പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു പ്രദീപ്, സ്കൂൾ മാനേജർ ടി.കെ സാബു, സ്ക്കൂൾ എച്ച് എം വിദ്യ .എൻ ശർമ്മ, പി.ടി.എ പ്രസിഡൻ്റ് കെ.എ ജസീന, സി.വി ഡാങ്കേതുടങ്ങിയവർ പ്രസംഗിച്ചു.