മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാകമ്മറ്റി പുതിയ ജനപ്രതിനിധികളെ ആദരിച്ചു
വൈക്കം: മത്സ്യതൊഴിലാളി കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് ആദരവ് നല്‍കി. വൈക്കം മുന്‍സിപ്പല്‍ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തര്‍, ചെമ്പ് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്ത കെ.ജെ. സണ്ണി, കൗണ്‍സിലര്‍മാരായ പി.ഡി. പ്രസാദ്, അംബികാ രാജേന്ദ്രന്‍, സോണി സണ്ണി, പഞ്ചായത്ത് മെമ്പര്‍മാരായ സുകന്യ സുനില്‍ മറവന്തുരുത്ത്, അഭിലകുശന്‍ വെച്ചൂര്‍, ചിത്രമ്മ മോഹനന്‍ ചെമ്പ്, സാര സാക്ഷി ശശിന്ദ്രന്‍ ചെമ്പ്, എന്നിവരെ സംസ്ഥാന പ്രസിഡന്റ് ജി. ലീലാ കൃഷ്ണന്‍ ആദരിച്ചു. യോഗത്തില്‍ മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടി.കെ. വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.ഡി. ഉണ്ണി, കെ.പി.സി.സി. മെമ്പര്‍ മോഹന്‍ ഡി. ബാബു, സംസ്ഥാന ജനറല സെക്രട്ടറിമാരായ ജെയിംസ് ചുങ്കത്തറ, എം.എല്‍. സുരേഷ്, ശിവദാസ് നാരായണന്‍, പ്രീത രാജേഷ്, എം. അശോകന്‍, കെ.വി. പ്രകാശന്‍, കെ. ആര്‍. അശോകന്‍, സി.വി. ശണ്‍മുഖന്‍, കെ.എന്‍. ദേവരാജന്‍, സി. രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.